ഉദുമയിലെ ലോഡ്ജില്‍നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും മൊബൈലും കവര്‍ന്ന കേസില്‍ പൂച്ചക്കാട് സ്വദേശിയെ ഹൊസ്ദുര്‍ഗ് കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചു
ബേക്കല്‍: കഴിഞ്ഞദിവസം ഉദുമയിലെ ലോഡ്ജില്‍നിന്ന് മലപ്പുറം കൊണ്ടോട്ടി സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
പള്ളിക്കര പൂച്ചക്കാട് സ്വദേശി താജു എന്ന താജുദീനെ(35)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി റിമാന്‍ഡ് ചെയ്തത്. കൊണ്ടോട്ടിയിലെ അന്‍വറിനെ(30)യാണ് തട്ടിക്കൊണ്ടുപോയത്.
ബേക്കല്‍ ഡിവൈഎസ്പി സി.കെ. സുനില്‍കുമാര്‍, സിഐ പി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് താജുദീനെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 28 ന് രാത്രിയാണ് അന്‍വറിനെ പള്ളത്തെ ലോഡ്ജില്‍നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി രണ്ട് മൊബൈല്‍ ഫോണുകളും 8,000 രൂപയും തട്ടിയെടുത്തത്. അന്‍വറിനെയും കൊണ്ട് കര്‍ണാടകയിലെ ഹാസന് ഭാഗത്തേക്ക് നീങ്ങിയ സംഘത്തെ കര്‍ണാടക പൊലീസ് തടയുകയും അന്‍വറിനെയും വാഹനവും ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയുമായിരുന്നു. കേസില്‍ ആകെ 12 പ്രതികളാണുള്ളത്. മറ്റ് പ്രതികളെയും തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.