ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയെടുത്ത കേസ്: പ്രതി പിടിയിൽ
കായംകുളം: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ജോലി വാങ്ങിനല്‍കാമെന്ന് വ്യാമോഹിപ്പിച്ച് 17 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ ഒന്നാം പ്രതി പിടിയിൽ. ആലപ്പുഴ കുതിരപ്പന്തി കണിയാൻപറമ്പ് സായികൃപയിൽ പൊന്നപ്പനാണ് (76) അറസ്റ്റിലായത്. കായംകുളം മേനാമ്പള്ളി സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയത്.
നിരവധി പേർ തട്ടിപ്പിനിരയായിട്ടുെണ്ടങ്കിലും പരാതിയുമായി എത്താതിരുന്നതാണ് ഇയാൾക്ക് സഹായകമായതെന്ന് പൊലീസ് പറഞ്ഞു. സി.ഐ വൈ. മുഹമ്മദ് ഷാഫി, എസ്.െഎമാരായ ആനന്ദ് കൃഷ്ണൻ, ജ്യോതികുമാർ, എ.എസ്.െഎമാരായ സോമരാജൻ നായർ, നവീൻകുമാർ, സിവിൽ പൊലീസ് ഒാഫിസർമരായ കണ്ണൻ, റുക്സർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.