കോതമംഗലം കൊല :പോലീസ് കണ്ണൂരിലേക്ക്, രാഗില്‍ വെടിയുതിര്‍ത്ത തോക്ക് മോഷ്ടിച്ചതെന്ന്സംശയം;സുഹൃത്തുക്കള്നിരീക്ഷണത്തില്
കൊച്ചി: ബിഡിഎസ് വിദ്യാര്‍ത്ഥിനി മാനസയെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണത്തിനായി കോതമംഗലം എസ് ഐയുടെ നേതൃത്വത്തലുള്ള സംഘം കണ്ണൂരിലേക്ക്. രഗില്‍ മാനസയെ കൊല്ലാന്‍ ഉപയോഗിച്ച തോക്ക് കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. യുവാവിന് തോക്ക് എവിടെ നിന്ന് കിട്ടിയെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. 7.62 എംഎം പിസ്റ്റളാണ് രഗില്‍ ഉപയോഗിച്ചത്.തോക്ക് മോഷ്ടിച്ചതാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. രഗിലിന് തോക്ക് കിട്ടിയതില്‍ സുഹൃത്തുക്കള്‍ക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കും. സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തും.മാനസയും രഗിലും തമ്മിലുള്ള വൈരാഗ്യത്തിന്റെ കാരണത്തെക്കുറിച്ചും പൊലീസ് അന്വേഷിക്കും.വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ ആശുപത്രിയിലെ ഹൗസ് സര്‍ജനായിരുന്ന മാനസയെ രഗില്‍ വെടിവച്ചുകൊലപ്പെടുത്തിയത്. ശേഷം രഗിലും ആത്മഹത്യ ചെയ്തിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നെന്നും, പിരിഞ്ഞതോടെ ഉടലെടുത്ത പകയാണ് കൊലപാതകത്തിനു കാരണമെന്നുമാണ് പ്രാഥമിക നിഗമനം.