സംസ്ഥാനത്ത് ഇന്ന് 20,772 പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കം 19,622 മരണം 116 രോഗമുക്തി 14,651 കാസര്‍കോട് 681
തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 20,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3670, കോഴിക്കോട് 2470, എറണാകുളം 2306, തൃശൂര്‍ 2287, പാലക്കാട് 2070, കൊല്ലം 1415, ആലപ്പുഴ 1214, കണ്ണൂര്‍ 1123, തിരുവനന്തപുരം 1082, കോട്ടയം 1030, കാസര്‍ഗോഡ് 681, വയനാട് 564, പത്തനംതിട്ട 504, ഇടുക്കി 356 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,52,639 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,70,49,431 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 116 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,701 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 137 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 19,622 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 932 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3526, കോഴിക്കോട് 2441, എറണാകുളം 2257, തൃശൂര്‍ 2268, പാലക്കാട് 1459, കൊല്ലം 1408, ആലപ്പുഴ 1200, കണ്ണൂര്‍ 1041, തിരുവനന്തപുരം 985, കോട്ടയം 982, കാസര്‍ഗോഡ് 670, വയനാട് 549, പത്തനംതിട്ട 497, ഇടുക്കി 339 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
81 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 28, പാലക്കാട് 13, തൃശൂര്‍, വയനാട് 8 വീതം, കാസര്‍ഗോഡ് 6, കൊല്ലം, എറണാകുളം 4 വീതം, മലപ്പുറം 3, കോട്ടയം, കോഴിക്കോട് 2 വീതം, തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 14,651 പേര് രോഗമുക്തി നേടി. തിരുവനന്തപുരം 1169, കൊല്ലം 1382, പത്തനംതിട്ട 271, ആലപ്പുഴ 983, കോട്ടയം 740, ഇടുക്കി 222, എറണാകുളം 1599, തൃശൂര്‍ 2659, പാലക്കാട് 908, മലപ്പുറം 1838, കോഴിക്കോട് 1029, വയനാട് 239, കണ്ണൂര്‍ 959, കാസര്‍ഗോഡ് 653 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,60,824 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,92,104 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,56,951 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,29,118 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 27,833 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2804 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ടി.പി.ആര്. 5ന് താഴെയുള്ള 62, ടി.പി.ആര്. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം
681
2
ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം
106639
3
ഇന്ന് രോഗം ഭേദമായവരുടെ എണ്ണം
660
4
ഇത് വരെ രോഗം ഭേദമായവരുടെ എണ്ണം
98758
5
കോവിഡ്സ്ഥിരീകരിച്ച മരണങ്ങൾ
342
6
നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം
7017
7
ഇന്ന് അയച്ച സാമ്പിളുകളുടെ എണ്ണം (സെന്റിനൽ സർവേ അടക്കം)
8388
8
ആർ ടിപിസിആർ
4881
ആന്റിജൻ
3488
ആന്റിബോഡി
0
9
ട്രൂനാറ്റ്
19
10
ആകെ അയച്ച സാമ്പിളുകളുടെ എണ്ണം
831435
11
ആർ ടി പി സി ആർ
415641
ആന്റിജൻ
410943
ആന്റിബോഡി
940
ട്രൂനാറ്റ്
3911
12
ആകെ നിരീക്ഷണത്തിൽ ഉള്ളവർ
28115
13
വീടുകളിൽനിരീക്ഷണത്തിൽഉള്ളവർ
26794
സ്ഥാപനങ്ങളിൽനിരീക്ഷണത്തിൽഉള്ളവർ
1321
14
പുതിയതായി നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടവർ
2073
15
പരിശോധന ഫലംലഭിക്കാനുള്ള സാമ്പിളുകളുടെ എണ്ണം
2650
16
നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചവരുടെ എണ്ണം
1883
17
ഇന്ന് പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി നിരീക്ഷണത്തിൽ പ്രവേശിക്കപ്പെട്ടവർ
923
18
ഇന്ന് പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയർ സെന്ററുകളിലുമായി ഡിസ്ചാർജ് ചെയ്തവരുടെ എണ്ണം
660
19
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്
9.2
20
വീടുകളിൽചികിത്സയിൽകഴിയുന്നവരുടെഎണ്ണം
6003