രക്താര്‍ബുദം ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന കബഡി താരം സുമനസ്സുകളുടെ സഹായം തേടുന്നു
ചെറുവത്തൂര്‍:രക്താര്‍ബുദം ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന കബഡി താരം സുമനസ്സുകളുടെ സഹായം തേടുന്നു. ചെറുവത്തൂരിലെ വെങ്ങാട്ട് കെ.രാജന്റെയും തങ്കമണിയുടെയും മകനും കബഡി താരവും സംഘാടകനുമായ ജിതിന്‍കുമാറാണ് രക്താര്‍ബുദം ബാധിച്ച് തലശ്ശേരി എം.സി.സി.യില്‍ ചികിത്സയില്‍ കഴിയുന്നത്. ഇപ്പോള്‍ തന്നെ ഏഴ് ലക്ഷത്തില്‍പരം രൂപ ചികിത്സക്കായി ചെലവഴിച്ച് കഴിഞ്ഞു. തുടര്‍ചികിത്സയ്ക്കായി മജ്ജ മാറ്റിവെക്കുന്നതിന് ഇനിയും ലക്ഷങ്ങള്‍ ആവശ്യമാണ്്. ജിതിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.വി.പ്രമീള രക്ഷാധികാരിയും, പഞ്ചായത്ത് അംഗം മഹേഷ് വെങ്ങാട്ട് ചെയര്‍മാനും, പി.വി.കരുണാകരന് കണ്‍വീനറുമായ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജിതിന്റെ ചികിത്സയ്ക്കായി സുമനസ്സുകളുടെ കനിവ് തേടുകയാണ് ഈ കുടുംബം.
ചികിത്സ സഹായ കമ്മിറ്റി
AC No: 672202010009433
IFSC CODE: UBIN0567221
UNION BANK, CHERUVTHUR, GOOGLE PAY: 8157901039,98095 40591, 9496539539