കോതമംഗലത്ത് വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊന്ന ശേഷം യുവാവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി
കോതമംഗലം: കോതമംഗലത്ത്? വിദ്യാര്‍ഥിനിയെ വെടിെവച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിന് സമീപമാണ് സംഭവം.
ഇന്ദിരാഗാന്ധിഡെന്റല് കോളേജിലെ ഹൗസ് സര്‍ജന്‍സി വിദ്യാര്‍ത്ഥിനിയും കണ്ണൂര്‍ നാറാത്ത് രണ്ടാം മൈല്‍ സ്വദേശി മാനസ(24) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് രാഹിലാണ് മാനസക്ക് നേരെ വെടിയുതിര്‍ത്തത്.
തുടര്‍ന്ന് സ്വയം വെടിവെച്ച് രാഹില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. രാഹിലും കണ്ണൂര്‍ സ്വദേശിയാണ്. മാനസയെ കൊലപ്പെടുത്താനായി ഇയാള്‍ കണ്ണൂരില്‍ നിന്ന് കോതമംഗശത്ത് എത്തുകയായിരുന്നു.