നടന്നു പോകുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണു യുവാവ് മരിച്ചു
കാഞ്ഞങ്ങാട് : വീട്ടിലേക്ക് രാത്രി നടന്നു പോകുന്നതിനിടെ കാൽ വഴുതി യുവാവ് ആൾ മറയില്ലാത്ത കിണറ്റിൽ വീണ് മരിച്ചു. തായന്നൂർ അയ്യങ്കാവി ലെ പരേതനായ മാവുങ്കാൽ നാരായണന്റെ മകൻ പ്രാമോദ് കുമാറാണ് 42, കിണറ്റിൽ വീണ് മരണ പ്പെട്ടത് ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടം. മുത്തപ്പൻ ക്ഷേത്ര ത്തിന് സമീപത്തുള്ള സ്വകാ ര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിൽ വീഴുകയായിരു ന്നു. ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തി, നാട്ടുകാരുടെ സഹായത്തോടെ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. കാഞ്ഞങ്ങാട്ട് നിന്ന് അഗ്നി
രക്ഷാസേനയെത്തിയാണ് കരയിലെത്തിച്ചത്. ചുമട്ടു തൊഴിലാളിയാണ്. അവി വാഹിതനാണ്. മാതാവ് ജാനകി. സഹോദരങ്ങൾ എം. വിനോദ് കുമാർ, എം. മനോജ് കുമാർ, എം. സജിത (മടിക്കൈ). അമ്പലത്തറ പോലീസ് ഇൻകസ്റ്റ് നടത്തി.