കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ ചെറുകിട വ്യാപരികള്‍ക്കും വ്യവസായികള്‍ക്കും
5640 കോടിയുടെ പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിസന്ധിയിലായ ചെറുകിട വ്യാപരികള്‍ക്കും വ്യവസായികള്‍ക്കും പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. ഈ മേഖലയിലുള്ളവര്‍ക്ക് കൈത്താങ്ങായി 5650 കോടിയുടെ പ്രത്യേക പാക്കേജ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു.
രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് പലിശയുടെ നാല് ശതമാനം വരെ സര്‍ക്കാര്‍ വഹിക്കും. ആറ് മാസത്തേക്കാണ് ഇളവ്. ഓഗസ്റ്റ് ഒന്ന് മുതല്‍ ഒരുലക്ഷം പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതുവഴി 2000 കോടിയുടെ വായ്പകള്‍ക്ക് ഇളവ് ലഭിക്കും. സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകള്‍ക്കാണ് ഇളവ്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കടമുറികളുടെ വാടക ജൂലായ് മുതല്‍ ഡിസംബര്‍ 31 വരെ ഒഴിവാക്കി. കെഎഫ്സി വായ്പകള്‍ക്ക് മാര്‍ച്ച് 31 വരെ തിരിച്ചടവ് കൃത്യമെങ്കില്‍ ഒരുവര്‍ഷം മൊറട്ടോറിയം ഏര്‍പ്പെടുത്തി. ചെറുകിടക്കാര്‍ക്ക് ഇലക്ട്രിസിറ്റി ഫിക്സഡ് ചാര്‍ജ് ഒഴിവാക്കും. കെഎസ്എഫ്സി വായ്പകള്‍ക്ക് പിഴപലിശ സെപ്തംബര്‍ 30 വരെ ഒഴിവാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.