വ്യാപാരികള്‍ക്കും വിവിധ വിഭാഗം തൊഴിലാളികള്ക്കുംപഞ്ചായത്ത് അംഗങ്ങള്ക്കുംമാസ്കുകള് നല്കിപാലക്കുന്നിലെ വ്യാപാരി എം.എസ്. ജംഷീദാണ് ആയിരത്തോളം ഡബിള്‍ ലയര്‍ മാസ്കുകള്‍ നല്‍കിയത്
പാലക്കുന്ന് : കോവിഡ് വ്യാപനത്തോത് വർധിച്ച് ഉദുമ പഞ്ചായത്ത് ഡി വിഭാഗത്തിലേക്ക്
കടന്നപ്പോൾ പ്രതിരോധ പ്രവർത്തന ബോധവൽക്കരണത്തിന്റെ കൂടി ഭാഗമായി പാലക്കുന്നിലെ വ്യാപാരി ആയിരത്തോളം മാസ്കുകൾ വിതരണം ചെയ്തു. പാലക്കുന്ന് കേന്ദ്രീകരിച്ച് കോട്ടിക്കുളം മുതൽ പള്ളം വരെ എല്ലാ വ്യാപാരികൾക്കും ഓട്ടോറിക്ഷ, ടെമ്പോ, ടാക്സി, ചുമട്ടുതൊഴിലാളികൾക്കും പഞ്ചായത്ത് അംഗങ്ങൾക്കും വിതരണം ചെയ്യാനായി പാലക്കുന്നിലെ എം.എസ്. ബസാർ ഷോപ്പ് ഉടമയും പാലക്കുന്ന്-കോട്ടിക്കുളം വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറിയുമായ എം.എസ്.ജംഷീദാണ് മാസ്കുകൾ പഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മിക്ക് കൈമാറിയത്. പഞ്ചായത്ത് പ്രസിഡന്റിൽ നിന്ന് അതാത് വിഭാഗം സംഘടനകളുടെ ഭാരവാഹികൾ മാസ്കുകൾ ഏറ്റുവാങ്ങി തൊഴിലാളികൾക്ക് വിതരണം ചെയ്തു . ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റീവ് വിഭാഗത്തിൽ മരുന്നുകൾ കേടുകൂടാതെ സൂക്ഷിക്കാൻ ഫ്രിഡ്ജും ഇദ്ദേഹം ഈയിടെ നൽകിയിരുന്നു.