കർണാടക മുടിപ്പിൽലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു. ഉപ്പള താനിസ് സ്കൂളിലെയും ഉപ്പള മൊഹിയുദ്ദീൻ ജുമാമസ്ജിദിലെയും പ്രധാനാധ്യാപകനായി സേവനം ചെയ്യുന്ന ഹനീഫ ഉസ്താദിൻറെ മകനാണ് മരണപ്പെട്ട ജൊഹാർ
ഉപ്പള : കർണാടക മുടിപ്പിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട വ്യക്തിയെ തിരിച്ചറിഞ്ഞു. ഉപ്പള താനിസ് സ്കൂളിലെയും ഉപ്പള മൊഹിയുദ്ദീൻ ജുമാമസ്ജിദിലെയും പ്രധാനാധ്യാപകനായി സേവനം ചെയ്യുന്ന ഹനീഫ ഉസ്താദിൻറെ മകനാണ് മരണപ്പെട്ട ജൊഹാർ (24) ഇന്ന് വൈകുന്നേരം കർണാടക മുടുപ്പിൽ വച്ചാണ് അപകടം സംഭവിച്ചത്. ബസും സ്കൂട്ടരും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജൊഹാർ തൽക്ഷണം മരിച്ചിരുന്നു. മൃതദേഹത്തെ തിരിച്ചറിയാൻ സാധിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും പിന്നീട് വാട്സ്ആപ്പ് മുഖേനെ ഫോട്ടോ ഷെയർ ചെയ്യപ്പെട്ടതോടെയാണ് യുവാവിനെ തിരിച്ചറിയാൻ സാധിച്ചത്.