കോടോം ബേളൂര്‍ പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു
കാഞ്ഞങ്ങാട്: കാറ്റഗറി ഡി വിഭാഗത്തിലേക്ക് മാറിയ കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പഞ്ചായത്തു തല കോവിഡ് കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.
പ്രധാന തീരുമാനങ്ങള്‍
ഇളവുകള്‍ അനുവദിക്കാതെ സംസ്ഥാന സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. പഞ്ചായത്ത് പരിധിയില്‍ വാക്സിനേഷന് നടത്താത്ത ഓട്ടോ ടാക്സി തൊഴിലാളികള്‍, വ്യാപാരികള്‍ എന്നിവരുടെ ലിസ്റ്റ് പഞ്ചായത്തില്‍ ലഭ്യമാകുന്ന മുറയ്ക്ക് വാക്സിനേഷന് നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കും. പഞ്ചായത്തു പരിധിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മൈക്ക് അനൌണ്സ്മെന്റ് നടത്തും. പഞ്ചായത്തു പരിധിയില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ള കടകളും സ്ഥാപനങ്ങളും നിര്‍ബന്ധമായും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം