കറുത്ത നിറമുള്ളവരെ മോശമാക്കി ചിത്രീകരിക്കുന്നു, ഇന്‍സ്റ്റഗ്രാമിലെ ബ്ലാക്ക്ഫേസ് ഫില്‍റ്റര്‍ നീക്കം ചെയ്യണം
കറുപ്പിനേഴഴക് എന്ന് പറഞ്ഞാലും പലപ്പോഴും കറുപ്പിനെ ഒഴിവാക്കി നിര്‍ത്തുന്ന പ്രവണത പണ്ട് മുതലേ ഉള്ളതാണ്. മുഖവും ശരീരവും വെളുത്തില്ലെങ്കില്‍ വിവാഹം നടക്കില്ല നല്ല ജോലി കിട്ടില്ല എന്ന രീതിയില്‍ കറുത്തവരെ ഇടിച്ചു താഴ്ത്തുന്ന രീതി ഇന്നും സമൂഹത്തിലുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത് ഇന്‍സ്റ്റഗ്രാമിലെ ബ്ലാക്ക്ഫേസ് ഫില്‍റ്ററാണ്.
തന്റെ ട്വിറ്ററിലാണ് വാലിയ ബേബിക്യാറ്റ്സ് എന്ന അക്കൗണ്ട് ഉടമ ഈ വര്‍ണവിവേചനത്തെ പറ്റി തുറന്നു പറയുന്നത്. അതിന് ഉദാഹരണമായി നിരവധി ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുന്നുണ്ട്. ‘ ആളുകളുടെ മുഖം എല്ലാ വീഡിയോകളുടെയും തുടക്കത്തില്‍ കറുത്തതാണ്, ഒപ്പം വിഷമം നിറഞ്ഞതും. പലരും മുഖത്ത് തൊട്ടശേഷം കൈയില്‍ നോക്കി മുഖം ചുളിക്കുന്നതും പിന്നീട് കറുത്തനിറം മാറി ഒരിജിനല് വെളുത്ത നിറത്തിലേക്ക് വരുമ്പോള്‍ സന്തോഷഭാവമായി മാറുന്നതും വീഡിയോയില്‍ ഉണ്ട്. എന്താണ് ഇവരുടെ പ്രശ്നം. ഇവര്‍ എന്തിനാണ് ഫെയര്‍ ആന്‍ഡ് ലൗലി എന്നതിനെ ഇത്രയും ഗ്ലോറിഫൈ ചെയ്യുന്നത്… ഈ ഫില്‍ട്ടര്‍ ട്രെന്‍ഡ് നീക്കം ചെയ്യണമെന്നും ഇത് വര്ണവിവേചനമാണെന്നും’ അവര്‍ കുറിക്കുന്നുണ്ട്.
ഈ പോസ്റ്റിന് നിരവധി ആളുകള്‍ മറുപടിയുമായി എത്തുന്നുണ്ട്. നമ്മുടെ സമൂഹത്തില്‍ വര്‍ണവിവേചനം ഇപ്പോഴും നിലനില്ക്കുന്നതിന്റെ തെളിവാണ് ഇതെല്ലാം എന്നും ചിലര്‍ കമന്റ് ചെയ്തു.