ബൈക്കിൽ മീൻ വണ്ടിയിടിച്ച് പരുക്കേറ്റ യുവാവ് മരിച്ചു
കാലിക്കടവ് : ദേശീയ പാതയിൽ പിലിക്കോട് മട്ടലായിയിൽ മീൻ വണ്ടിയും ബൈക്കും കൂട്ടിയിടി ച്ച് ഗുരുതരമായി പരിക്കേറ്റ സ്വകാര്യ ബസ് ക്ലീനർ മരണപ്പെട്ടു. മാണിയാട്ട് ചെറിയ പള്ളിക്ക് സമീപം വാടക ക്വാട്ടേർസിൽ താമസി ക്കുന്ന കയ്യൂർ ചെറിയാക്കര സ്വദേശി എം. പ്രിയേഷാ(39) ണ് മരണപ്പെട്ടത് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ തീവ പരിചരണ വിഭാഗത്തിലായിരുന്നു അന്ത്യം. കയ്യൂർ ചെറിയാക്കരയിലെ കുഞ്ഞി കൃഷ്ണൻ – സരോജിനി ദമ്പതികളുടെ മകനാണ്. ഭാര്യ. ശ്രുതി (കൊവ്വൽപള്ളി,കാഞ്ഞങ്ങാട്) മക്കൾ. ആഷ്മിക (2) , ലക്ഷ്മിക (അഞ്ച് മാസം ), സഹോദരങ്ങൾ വൈശാഖ്, സയന ചൊവ്വാഴ്ച രാത്രി പതിനൊന്നരമണിയോടെയാണ് അപകടം. ചെറുവത്തൂരിൽ നിന്നും താമസ സ്ഥലത്തേക്ക് കെ .എൽ 59 – സി. 3428 നമ്പർ ബൈക്ക് ഓടിച്ചു വരവെ കാഞ്ഞങ്ങാട് ഭാഗ ത്തേക്ക് പോകുകയായിരുന്ന കെ.എൽ. 43.ജി-2338 നമ്പർ മീൻ വണ്ടിയുമായി കൂട്ടിയിടിച്ചാണ് അപകടം
റോഡിലേക്ക് തെറിച്ചു വീണ ഇയാളെ പിന്നാലെ വാഹനത്തിലെ ത്തിയവരാണ് ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ പരിയാരത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചത്. മുഖത്ത് സാരമായി പരിക്കേറ്റ ഇയാളെ തിരി ച്ചറിയാത്തതിനെ തുടർന്ന് ചന്തേര പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് ബന്ധുക്കൾ പരിയാരത്തെ ആശുപത്രിയിലെ ത്തിയത്. ചന്തേര പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.