ഓട്ടോ ഡ്രൈവറുടെ പീഡനത്തിന് പരാതി നല്കിയ പെണ്‍കുട്ടിയുടെ ഫോണ്‍ ശേഖരിച്ച്
മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ച് രതിസുഖം കണ്ടെത്തിശല്യം സഹിക്കവയ്യാതെ
പെണ്‍കുട്ടിയുടെ കുടുംബം പോലീസ് കോണ്സ്റ്റമ്പിളിനെതിരെ കേസുമായി രംഗത്ത്
മംഗളൂരു: പോലീസ് കോണ്‍സ്റ്റബിളിനെതിരെ ലൈംഗിക അതിക്രമത്തിന് പോക്സോ കേസ്
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ച ഓട്ടോറിക്ഷ ഡ്രൈവര്‍ക്കെതിരെ ജനുവരിയില്‍ പീഡനത്തിന് പെണ്‍കുട്ടി പോക്സോ കേസ് നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട പരാതി സ്വീകരിച്ച പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ ശേഖരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് എന്നെ വ്യാജനെ ഇയാൾ പെണ്‍കുട്ടിക്ക് ഫോണ്‍ വിളിക്കുകയും നേരത്തെ ഡ്രൈവര്‍ക്കതിരെ പെണ്‍കുട്ടി മൊഴിയില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ചോദിച്ചു ലൈംഗികസുഖം കണ്ടെത്തുകയുമായിരുന്നു .
പിന്നീടത് വാട്സ്ആപ്പ് സന്ദേശത്തിലേക്കും അശ്ലീല സംഭാഷണത്തിലേക്ക് കടന്നതോടെ പെണ്‍കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം ശിശുക്ഷേമ സമിതിയെ സമീപിച്ചു കോണ്സ്റ്റബിള്നെതിരെ പരാതി നല്‍കുകയായിരുന്നു. ഇതോടെ കോണ്‍സ്റ്റബിളിനെതിരെ മംഗളൂരു വനിതാ പോലീസ് പോക്സോ കേസ് എടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ സർവീസിൽ നിന്നും നീക്കാനുള്ള നടപടികളും ആരംഭിച്ചു.