കാസർകോട് : പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സ്കൂട്ടറോടിക്കാന്‍ നല്‍കിയതിന് രണ്ട് സ്ത്രീകള്‍ക്കെതിരെ പോലീസ് കേസെടുത്തു. മൊഗ്രാല്‍ പുത്തൂരിലെ ഹമീദിന്റെ ഭാര്യ ഫാത്വിമത്ത് റംല, മുട്ടത്തോടി ചേനക്കോട്ടെ രാജന്റെ ഭാര്യ സി എച്ച് ഇന്ദിര എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഓടിക്കുകയായിരുന്ന കെ എല്‍ 14 ടി 2282 നമ്ബര്‍ സ്കൂട്ടര്‍ മൊഗ്രാല്‍ പുത്തൂരില്‍ വെച്ചും കെ എല്‍ 14 ഡബ്ല്യു 4731 നമ്ബര്‍ സ്കൂട്ടര്‍ മല്ലികാര്‍ജുന ക്ഷേത്രത്തിന് സമീപം വെച്ചുമാണ് വാഹനപരിശോധനയ്ക്കിടെ പോലീസ് പിടികൂടിയത്.