ഭിലായ് സ്റ്റീൽ പ്ലാന്റ് മുൻ എഞ്ചിനിയർ കണ്ണോത്ത് നാരായണൻ നിര്യാതനായി
കാഞ്ഞങ്ങാട്: ഭിലായ് സ്റ്റീൽ പ്ലാന്റിലെ മുൻ എഞ്ചിനിയറും , വ്യാപാരി വ്യവസായി ഏകോപന സമിതി മാവുങ്കാൽ യൂണിറ്റ് മുൻ പ്രസിഡണ്ടും, കാഞ്ഞങ്ങാട് തുളിച്ചേരി കണ്ണോത്ത് തറവാട് മുൻ പ്രസിഡണ്ടുമായിരുന്ന മഡിയനിലെ കണ്ണോത്ത് വീട്ടിൽ നാരായണൻ (86) നിര്യാതനായി.
ഭാര്യ: പരേതയായ ബി.ചന്ദ്രമതി
മക്കൾ : ഗീത, സുധ, സുരേഷ്, കവിത
മരുമക്കൾ : കെ.പി ബാലകൃഷ്ണൻ (മാണിയൂർ), സാവിത്രി സുരേഷ് (പി.എ.യു ഓഫീസ് കാസർഗോഡ് കലക്ടേറ്റ് ) , സുനിൽ അത്തിക്കൽ ( അധ്യാപകൻ കരിവെള്ളൂർ).