കേസൊന്നും പ്രശ്നമല്ല, ഇത് അവകാശപോരാട്ടത്തിന്റെ ഭാഗം; വിധി മാനിക്കുന്നു, വിചാരണ നേരിടുംമന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ സുപ്രീം കോടതി വിധി മാനിക്കുന്നുവെന്ന് ശിവന്‍കുട്ടി. വിധി വ്യക്തമായി മനസിലാക്കിയതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും വിധി അനുസരിക്കാന്‍ താന്‍ ബാധ്യസ്ഥനാണെന്നും ശിവന്‍കുട്ടി പറഞ്ഞു.
തങ്ങളുടെ നിരപരാധിത്വം തെളിയിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു.
സമരപോരാട്ടങ്ങളുടെ ഭാഗമായി നിരവധി കേസുകള്‍ വരാറുണ്ട്. അവകാശപോരാട്ടത്തിന്റെ ഭാഗമായിരുന്നു കേസെന്ന് ശിവന്‍കുട്ടി പറഞ്ഞു. മന്ത്രിസ്ഥാനം രാജിവെക്കുന്ന കാര്യത്തില്‍ അദ്ദേഹം പ്രതികരിച്ചില്ല.
മന്ത്രി സ്ഥാനം രാജിവെക്കണമെന്നോ എം എല്‍ എ സ്ഥാനം രാജി വാക്കണമെന്നോ എന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല എന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.