പാലക്കാട് ആലത്തൂരില്‍ കാറില്‍ കടത്തുകയായിരുന്ന; 145 കിലോ കഞ്ചാവ് പിടികൂടി രണ്ട് പേര് അറസ്റ്റില്‍
പാലക്കാട്: ആലത്തൂരിൽ കാറിൽ കടത്തുകയായിരുന്ന 145 കിലോ കഞ്ചാവുമായി രണ്ട് വയനാട് സ്വദേശികൾ അറസ്റ്റിൽ. സുൽത്താൻ ബത്തേരി സ്വദേശി അബ്ദുൾ ഖയിം, കൽപ്പറ്റ സ്വദേശി മുഹമ്മദ് ഷിനാസ് എന്നിവരെയാണ് ആലത്തൂർ ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്.
കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവ് വിവിധ ജില്ലകളിലേക്ക് വിതരണത്തിന് എത്തിച്ചതായിരുന്നു. വയനാട്, കോഴിക്കോട്, മലപ്പുറം വിതരണം കഴിഞ്ഞ് തൃശ്ശൂരിലേക്കുള്ള യാത്രയിലാണ് പിടിവീണത്. നിരവധി തവണ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് ഇരുവരും പൊലീസിന് മൊഴി നൽകി.