ഇരു വൃക്കകളും നഷ്ടപ്പെട്ടയാൾക്ക്എസ്.എൻ. ട്രസ്റ്റ് ധനസഹായം നൽകി
പാലക്കുന്ന്: ഇരു വൃക്കകളും നഷ്ടപ്പെട്ട ഉദുമ പടിഞ്ഞാർ പ്രാദേശിക സമിതി അംഗം വാഴുന്നോർ വളപ്പിൽ പി.വി. ഗോപാലന്റെ ചികിത്സാർത്ഥം
പെരിയ എസ്.എൻ. ട്രസ്റ്റ് ധനസഹായം നൽകി. പാലക്കുന്ന് ഭണ്ഡാര വീട്ടിൽ നടന്ന ചടങ്ങിൽ ഗോപാലന്റെ ഭാര്യയ്ക്ക് ട്രസ്റ്റ് ചെയർമാൻ രാജൻ പെരിയ തുക കൈമാറി. സുനീഷ് പൂജാരി, ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് ഉദയമംഗലം സുകുമാരൻ, ജനറൽ സെക്രട്ടറി പി. പി. ചന്ദ്രശേഖരൻ, സെക്രട്ടറി അച്യുതൻ ആടിയത്ത്, ട്രസ്റ്റ് ഭാരവാഹികളായ ബാലകൃഷ്ണൻ കേവീസ്, സി. എച്ച്. നാരായണൻ, വി. വി. കുഞ്ഞിക്കണ്ണൻ, ഗണേശൻ അരമങ്ങാനം എന്നിവർ സംബന്ധിച്ചു