ഗുരു ജയന്തി: സാഹിത്യ മത്സരത്തിലേക്ക് പാലക്കുന്ന് വിദ്യാഭ്യാസ സമിതി സൃഷ്ടികൾ ക്ഷണിക്കുന്നു
പാലക്കുന്ന്: പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ഓഗസ്റ്റ് 23 ന് ആഘോഷിക്കും. അതിന്റെ ഭാഗമായി നടത്തുന്ന ജില്ലാതല സാഹിത്യ മത്സരത്തിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. കഥ, കവിത എന്നിവയ്ക്ക് പുറമെ ‘ഗുരുദർശനത്തിന്റെ കാലിക പ്രസക്തി’ എന്ന വിഷയത്തിൽ ലേഖനങ്ങളും അയക്കാം. ഹൈസ്കൂൾ തലത്തിലും പൊതു വിഭാഗത്തിൽ മുതിർന്നവർക്കും പ്രത്യേക മത്സരങ്ങളാണ് നടക്കുക .സൃഷ്ടികൾ ആഗസ്ത് 16നകം ജനറൽ സെക്രട്ടറി, പാലക്കുന്ന് ഭഗവതി ക്ഷേത്ര വിദ്യാഭ്യാസ സമിതി, പോസ്റ്റ് ബേക്കൽ 671318 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം ജനറൽ ക്വിസ്, പ്രസംഗം, ഒളിമ്പിക്സ് ക്വിസ് ഓൺ ലൈൻ മത്സരങ്ങൾ 23ന് രാവിലെ 10 മണിക്ക് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും.
ഫോൺ 9447037405,
04672265049.