കൊച്ചി: ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിക്കൊപ്പമെത്തിയ ബിന്ദു അമ്മിണിക്കു നേരെ മുളകു സ്പ്രേ അടിച്ചത് ഹിന്ദു ഹെല്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥ്. ആക്രമണത്തിനു പിന്നാലെ ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
പ്രതിഷേധക്കാര്‍ ബിന്ദു അമ്മിണിക്കു നേരെ മുളകു സ്പ്രേ പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടു. ആക്രമണത്തിനിരയായ ബിന്ദു അമ്മിണി ഇപ്പോള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ശബരിമലയിലേക്കു പോകാന്‍ സുപ്രീംകോടതിയുടെ സംരക്ഷണമുണ്ടെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി. അതേസമയം, ശബരിമലയിലേക്ക് പുറപ്പെട്ട തൃപ്തി ദേശായി ഉള്‍പ്പെടുന്ന സംഘത്തെ പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് എത്തിച്ചുവെന്നാണ് വിവരം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് തൃപ്തിയും അഞ്ചുപേര്‍ അടങ്ങുന്ന വനിതാ സംഘവും നെടുന്പാശേരിയിലെത്തിയത്.