ഇടുക്കി അടിമാലിയില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങി മരിച്ചു
ഇടുക്കി : ഇടുക്കി മാങ്കുളം ആനക്കുളത്ത് നെടുമ്പാലപ്പുഴയില്‍ ജോസ്(53), ഭാര്യ സെലിന് (51) എന്നിവരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സെലി?െന്റ തലക്ക് മാരക പരിക്കുണ്ട്. ജോസ് തൂങ്ങി മരിച്ച നിലയിലാണ്.
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചതാണെന്ന് സംശയിക്കുന്നു. ഇരുവരെയും പുറത്തു കാണാതെ വന്നതോടെ അയല്‍വാസികളെത്തി പരിശോധിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ല.