പ്ലസ്ടു പരീക്ഷാഫലം നാളെ; പ്രഖ്യാപനം ഉച്ചയ്ക്കുശേഷം
തിരുവനന്തപുരം:പ്ലസ്ടുപരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചക്കുശേഷം മൂന്നു മണിക്ക് തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. നാലര ലക്ഷത്തോളം പേരാണ് ഫലം കാത്തിരിക്കുന്നത്. നാലു മണിയോടെ ഫലം സര്‍ക്കാരിന്റെ വിവിധ വെബ്സൈറ്റുകളില്‍ ലഭ്യമകും. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പരീക്ഷയും പ്രാക്ടിക്കലും പൂര്‍ത്തിയാക്കിയത്. റെക്കോഡ് സമയത്തില്‍ മൂല്യനിര്‍ണയവും ടാബുലേഷനും പൂര്‍ത്തിയാക്കാനും വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞു.