അംഗീകരിക്കണമെന്നാവശ്യപ്പെട്ട്പള്ളിക്കര പഞ്ചായത്ത് ഓഫീസിലേക്ക് അവകാശ പത്രിക മാർച്ച് നടത്തി
ഉദുമ: എസ് എഫ് ഐI സമർപ്പിച്ച 55 അവകാശങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് I ഉദുമ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കര പഞ്ചായത്ത് ഓഫീസിലേക്ക് അവകാശ പത്രിക മാർച്ച് നടത്തി. എസ് എഫ് ഐI ഉദുമ ഏരിയ വൈസ് പ്രസിഡണ്ട് ശിൽപയുടെ അധ്യക്ഷതയിൽ നടത്തിയ മാർച്ച് ഉദുമ ഏരിയാ ജോയിൻ സെക്രട്ടറി വിമൽ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം വിഷ്ണു മോഹൻ സ്വാഗതം പറഞ്ഞു. കേരളത്തിലെ മുഴുവൻ കലാലയങ്ങളിലും സംഘടനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തുക, മുഴുവൻ വിദ്യാർഥികൾക്കും വാക്സിൻ നൽകുക, ഓൺലൈൻ പഠനസൗകര്യം ഉറപ്പുവരുത്തുക തുടങ്ങി 55 കാര്യങ്ങൾ ഉൾപ്പെടുന്ന അവകാശപത്രിക അംഗീകരിക്കണമെന്നാണ് എസ് എഫ് ഐI കേരള സർക്കാരിനു മുന്നിൽ സമർപ്പിച്ചത്.