കൊച്ചി മുളന്തുരുത്തിയില്‍ യുവാവിനെ അഞ്ചംഗസംഘം വീട്ടില്‍ കയറി വെട്ടിക്കൊന്നു
കൊച്ചി: കഞ്ചാവ് വില്പനയ്ക്കും വധശ്രമത്തിനും പോലീസ് കേസെടുത്തിട്ടുള്ള യുവാവിനെ അഞ്ചുപേര്‍ ചേര്‍ന്ന് വീട്ടില്‍ കയറി കുത്തിക്കൊന്നു. പെരുമ്പിള്ളി സ്ഥാനാര്‍ഥിമുക്കില്‍ ഈച്ചരവേലില്‍ മത്തായിയുടെ മകന് ജോജിയെ (22) ആണ് തിങ്കളാഴ്ച വൈകീട്ട് നാലേമുക്കാലോടെ അക്രമിസംഘം കുത്തിക്കൊന്നത്.
രണ്ട് ബൈക്കുകളിലെത്തിയ അക്രമികള്‍ ജോജിയുമായി വാക്കേറ്റത്തിലേര്‍പ്പെട്ട ശേഷമാണ് കുത്തിയത്. കഴുത്തിനും നെഞ്ചിനുമാണ് കുത്തേറ്റത്. ജോജിയുടെ പിതാവ് മത്തായിക്കും കുത്തേറ്റു. തുടര്‍ന്ന് അക്രമി സംഘം ഒരു ബൈക്കും ആയുധങ്ങളും ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ജോജിയെയും മത്തായിയെയും ആംബുലന്‍സില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ജോജി മരിച്ചു. മാതാവ്: ബിന്ദു. സഹോദരന്: മര്‍ക്കോസ്.