പാലക്കാട് മീന്‍കര ഡാമില്‍ മത്സ്യബന്ധനത്തിന് പോയ യുവാവിനെദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പാലക്കാട്: മീൻകര ഡാമിൽ മത്സ്യബന്ധനത്തിന് പോയ വനവാസി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഗോവിന്ദാപുരം അബേദ്ക്കർ കോളനിയിലെ ശിവരാജനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച്ചയാണ് ശിവരാജൻ മുതലമട മീൻകര ഡാമിൽ മത്സ്യബന്ധനത്തിനായി പോയത്. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം ലഭിക്കുന്നത്. മൃതദേഹത്തിൽ മുറിവേറ്റ പാടുകൾ ഉണ്ടെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു.
മീൻകര ഡാമിലെ അംഗീകൃത മത്സ്യ തൊഴിലാളികളും, ശിവരാജനും തമ്മിൽ ഡാമിനകത്ത് വെച്ച് പ്രശ്നം ഉണ്ടായതായി സുഹൃത്ത് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.