ആലപ്പുഴയിലെനവവധുവിന്റെ ആത്മഹത്യകടുത്ത മാനസിക സംഘര്‍ഷം താങ്ങാനാകാതെ; ഭര്‍ത്താവിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തേക്കും
ആലപ്പുഴ: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ആലപ്പുഴ വളളികുന്നത്ത് ഭര്‍തൃവീട്ടില്‍ ഓച്ചിറ വലിയകുളങ്ങര സ്വദേശിയായ സുചിത്ര (19) ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിന്റെ അച്ഛനമ്മമാര്‍ അറസ്റ്റിലായേക്കുമെന്ന് സൂചന. ഇവരെ ഇന്ന് ഉച്ചയോടെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ഇവരുടെ മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് സുചിത്ര ആത്മഹത്യ ചെയ്തതെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച പ്രാഥമിക വിവര റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷിക്കവെ സ്ത്രീധനത്തിന്റെ പേരില്‍ മകളെ ഭര്‍ത്താവ് വിഷ്ണുവിന്റെ വീട്ടുകാര്‍ പീഡിപ്പിച്ചിരുന്നതായി അച്ഛനമ്മമാര്‍ പൊലീസില്‍ മൊഴി നല്കി. തുടര്‍ന്നാണ് സുചിത്രയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ മാതാപിതാക്കളായ സുലോചനയെയും ഉത്തമനെയും ചെങ്ങന്നൂര്‍ ഡിവൈഎസ്പി കസ്റ്റഡിയിലെടുത്തത്.സ്ത്രീധനമായി സുചിത്രയുടെ വീട്ടുകാര്‍ നല്കിയ സ്വര്‍ണത്തിനും കാറിനും പുറമേ പത്ത് ലക്ഷം രൂപ കൂടി വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നതായി സുചിത്രയുടെ മാതാപിതാക്കള്‍ മൊഴിനല്‍കിയിരുന്നു. ഇവരുടെ ആരോപണം തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകളും നല്‍കിയിരുന്നു.മാര്‍ച്ച് മാസത്തിലാണ് സൈനികനായ വിഷ്ണുവും സുചിത്രയും വിവാഹിതരായത്. മേയ് മാസത്തോടെ വിഷ്ണു തിരികെ ജോലിസ്ഥലമായ ഉത്തരാഖണ്ഡിലേക്ക് പോയി. ഇതിന്ശേഷം ജൂണ്‍ 21നാണ് രാവിലെ 11.30ഓടെ വിഷ്ണുവിന്റെ വീട്ടിലെ മുറിയില്‍ സുചിത്ര തൂങ്ങിമരിച്ചതായി കണ്ടത്. സുലോചനയാണ് സംഭവം ആദ്യമായി കണ്ടത്.