പിളർപ്പ് കാസർകോട് ജില്ലയെ ബാധിക്കില്ലെന്ന് ഐ എൻ എൽ നേതാക്കൾ.
നേതൃത്വത്തിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ മാലപ്പടക്കം ഉണ്ടാക്കി പ്രവർത്തകരും.
27 വർഷം മൈദ കലക്കി നടന്നപ്പോൾ ഉണ്ടാവാത്ത പ്രശ്നങ്ങൾ അര കഷ്ണം റൊട്ടി കിട്ടിയപ്പോൾ സംഭവിച്ചുവെന്ന് പരിഹാസമായി ലീഗ് പ്രവർത്തകർ
കാസര്‍കോട്: എന്‍ എല്‍ സംസ്ഥാന നേതൃത്വത്തിലുണ്ടായ പിളര്പില് പാർട്ടിയുടെ ഏറ്റവും വലിയ വോട്ടുബാങ്ക് ഉള്ള കാസർകോട് ജില്ലയിലെ നേതാക്കളിലേക്കോ അണികളിലേക്കോ ബാധിക്കില്ലേന്ന് കാസർകോട് ജില്ലാ നേതൃത്വം. ജില്ലയിലെ ഐ എന്‍ എല്‍ നേതൃത്വം അഖിലേന്ത്യാ കമിറ്റിയുടെ പക്ഷത്തോടൊപ്പം നിൽക്കുമെന്ന് ഉറപ്പായി. അഖിലേന്ത്യാ കമിറ്റി ആരോടൊപ്പമാണോ അവരോടൊപ്പമാണ് കാസര്‍കോട് ജില്ലാ കമിറ്റിയെന്ന് ജില്ലാ പ്രസിഡന്റ് മൊയ്തീന് കുഞ്ഞി കളനാടും ജനറല്‍ സെക്രടറി അസീസ് കടപ്പുറവും തർക്കങ്ങൾ ഒന്നും ഇല്ലത്തെ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.സംസ്ഥാന സെക്രടറിമാരില്‍ ഒരാളായ കാസര്‍കോട് നിന്നുള്ള എം എ ലത്വീഫും ജില്ലാ കമ്മിറ്റിയുടെ തീരുമാനതോടെപ്പമാണ് .
സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ വഹാബ്, ജനറല്‍ സെക്രടറി ഖാസിം ഇരിക്കൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ നേതാക്കള്‍ രണ്ട് വിഭാഗങ്ങളായി കഴിഞ്ഞ കുറെ ദിവസങ്ങളായി ശീതസമരത്തിലായിരുന്നത് അണികളിൽ വലിയ മുറുമുറുപിന് കാരണമായിരുന്നു.
സംസ്ഥാന ജനറല്‍ സെക്രടറി ഒന്നും ചെവികൊള്ളുന്നില്ലെന്നാണ് സംസ്ഥാന പ്രസിഡന്റിന്റെ പരാതി. മന്ത്രിയും സെക്രടറിയും കൂടി എല്ലാം തീരുമാനിക്കുകയാണെന്നും പാര്‍ടിക്കുള്ളിലെ ഒരു വിഭാഗത്തിന്റെ ആരോപണം.
ഐ എന്‍ എലിലെ വിഭാഗീയത രൂക്ഷമായ അവസ്ഥയില്‍ ഞായറാഴ്ച്ച ചേര്‍ന്ന സംസ്ഥാന സെക്രടറിയേറ്റ് യോഗത്തില്‍ അസാധാരണ സംഭവങ്ങളാണ് നടന്നത്. മന്ത്രി അഹ്മദ് ദേവര്‍കോവില്‍ അടക്കം സംബന്ധിച്ച യോഗത്തില്‍ നേതാക്കള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും കയ്യാങ്കളിയുടെ വക്കോളം എത്തിയപ്പോള്‍ അബ്ദുല്‍ വഹാബ് യോഗം പിരിച്ചുവിടുകയും ചെയ്തു.
ഇതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ പുറത്ത് രണ്ട് വിഭാഗങ്ങളായി തിരിഞ്ഞു ഏറ്റുമുട്ടി. അര മണിക്കൂറിലേറെ സംഘര്‍ഷം നീണ്ടു. ഇതിനിടയില്‍ മന്ത്രി അഹ്മദ് ദേവര്‍കോവിലിനെ പൊലീസ് സഹായത്തോടെ സംഘർഷ സ്ഥലത്ത് നിന്ന് മാറ്റി.
ഇതിനുശേഷം രണ്ട് വിഭാഗങ്ങളും വെവ്വേറെ യോഗം ചേര്‍ന്ന് പരസ്പരം പുറത്താക്കുകയായിരുന്നു. ഇതോടെ ഐ എന്‍ എല്‍ പിളരുകയും ചെയ്തു. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തെ ചൊല്ലിയും പി എസ് സി നിയമനത്തിന് കോഴ വാങ്ങിയെന്നതും, ലീഗ് നേതാവായ വ്യവസായിയില്‍ നിന്നും തെരഞ്ഞടുപ്പ് ഫന്‍ഡ് കൈപ്പറ്റിയതടക്കമുള്ള ആരോപണവും പാര്‍ടിയില്‍ ഉയരുന്നതിനിടെ തന്നെയാണ് ശക്തമായ വിഭാഗീയ പ്രവര്‍ത്തങ്ങളും അരങ്ങേറിയത്.
ദേശീയ നേതൃത്വത്തോടൊപ്പം നില്ക്കുന്ന മന്ത്രി അഹ്മദ് ദേവര്‍ കോവിലിനും ഖാസിം ഇരിക്കൂറിനും ഒപ്പമുള്ള സംസ്ഥാന നേതൃത്വത്തോടൊപ്പം നില്‍ക്കാനാണ് കാസര്‍കോട് ജില്ലാ കമിറ്റി ധാരണയില്‍ എത്തിയിരിക്കുന്നത്. സംസ്ഥാന തലത്തിലുണ്ടായ പിളര്പ് ജില്ലാ നേതൃത്വത്തെ ബാധിക്കില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. സംസ്ഥാന സെക്രടറി എം എ ലത്വീഫും, ജില്ലാ പ്രസിഡണ്ട് മൊയ്തീൻ കുഞ്ഞി കളനാടും, ജനറല്‍ സെക്രടറി അസീസ് കടപ്പുറവും അടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. എന്നാൽ പ്രവർത്തകർ നേതാക്കളുടെ വഴിയിൽ അല്ലെന്ന് സൂചനകളാണ് പുറത്തുവരുന്നത്.ഐഎൻഎൽ പ്രവർത്തകർ പരസ്യമായി സാമൂഹികമാധ്യമങ്ങളിൽ നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ച രംഗത്തുവന്നിരിക്കുകയാണ്. യുഡിഎഫ് പ്രവർത്തകരുടെ ആക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കും ഇരയായിട്ടും ഐ എൻ എല്ലിൽ ഉറച്ചു നിന്നത് നേതാക്കളുടെ ഈ ആക്രാന്തം കാണാൻ അല്ലെന്നും സേട്ടു സാഹിബിന് ആത്മാവ് ഈ നേതൃത്വത്തോട് പൊറുക്കില്ലെന്നും പ്രവർത്തകർ പറയുന്നു. ഫാസലു പാച്ചു എന്ന് പ്രവർത്തകൻ പറയുന്നത് ഇങ്ങനെ. മർഹും സേട്ടു സാഹിബ് കാണിച്ചു തന്ന രൂപത്തിൽ അല്ല ഇപ്പോൾ പാർട്ടി മുന്നോട്ട് പോകുന്നത്. അധികാര മോഹികൾ മാത്രമാണ് ഇപ്പോൾ പാർട്ടിയിൽ ഉള്ളത്..ജില്ലാ നേതാക്കൾ അടക്കം സ്ഥാനങ്ങൾ ഒഴിഞ്ഞു കൊടുക്കാതെ കെട്ടിപിടിച്ചു ഒറ്റ ഇരിപ്പാണ്.. ഇനിയും ഈ പാർട്ടിയിൽ തുടരാൻ താല്പര്യം ഇല്ല.. ഐ എൻ എലിന് വേണ്ടിയുള്ള എന്റെ എഴുത്തുകളും പ്രവർത്തനവും നിർത്തുന്നു.അധികാര മോഹികൾ തമ്മിൽ തല്ലി ചാവട്ടെ. ഇതുപോലുള്ള നൂറുകണക്കിന് ഫെയ്സ്ബുക്ക് പോസ്റ്റുകളിലൂടെ നേതൃത്വത്തിനെതിരെ പ്രവർത്തകർ രംഗത്ത് വന്നിട്ടുള്ളത്.
ഐഎൻ ലിൽ ഉണ്ടായ സംഭവവികാസങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ലീഗ് പ്രവർത്തകർ. മന്ത്രി ദേവർകോവിലിന്റെ രണ്ടരവർഷത്തെ മന്ത്ര പദവിയെ ട്രോൾ ആക്കിയാണ് പരിഹാസം ആഘോഷമാക്കി മാറ്റുന്നത്. അര കഷ്ണം റൊട്ടി കിട്ടിയപ്പോൾ ഉണ്ടായ തമ്മിലടി ആണെന്നും 27 വർഷം മൈദ കലക്കി നടന്നപ്പോൾ വലിയ പ്രശ്നങ്ങളൊന്നും ഇവർക്ക് ഉണ്ടായിരുന്നില്ലന്നാണ് പരിഹാസം.