കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ രാജിവച്ചു. മാധ്യമങ്ങൾക്ക് മുന്നിൽ വിതുമ്പി മടക്കം
ബെംഗളുരു: കർണാടക മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് ബി എസ് യെദിയൂരപ്പ രാജിവെച്ചു. അവസാനനിമിഷം വരെ സസ്പെൻസ് നിലനിർത്തി ബിജെപി കേന്ദ്രനേതൃത്വം രണ്ടാം വർഷം പിന്നിട്ടതോടെ യെദിയൂരപ്പയോട് രാജി ആവശ്യപ്പെടുകയായിരുന്നു. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങൾ ഇടയിലാണ് രാജി പ്രഖ്യാപനം ഉണ്ടായത്. മാധ്യമങ്ങൾക്ക് മുമ്പിൽ വിതുമ്പിയാണ് യെദ്യൂരപ്പ തന്നെ രാജതീരുമാനം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈയെ ഇന്നലെ ദില്ലിക്ക് വിളിപ്പിചിരുന്നു. ഇന്നലെ ഖനിമന്ത്രി മുരുകേഷ് നിരാനിയെയും ദില്ലിയിലേക്ക് വിളിപ്പിച്ച് കേന്ദ്രനേതൃത്വം കൂടിക്കാഴ്ച നടത്തിയിരുന്നു.