മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേയ്ക്ക്… 6 അടി കൂടിയാൽ ഷട്ടർ തുറക്കും
ഇടുക്കി: മഴ കനത്തതോടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയോട് അടുക്കുന്നു. 135.80 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.
ജലനിരപ്പ് 136 അടിയിലെത്തിയാൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിൽ കൺട്രോൾ റൂം തുറക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഡാമിന്റെ പരമാവധി സംഭരണ ശേഷി 142 അടിയാണ്. ജലനിരപ്പ് 140 അടിയിലെത്തിയാൽ ഒന്നാമത്തെ ജാഗ്രത നിർദ്ദേശം നൽകും. 141 അടിയാകുമ്പോൾ രണ്ടാമത്തെ ജാഗ്രത നിർദേശമിറക്കും. 142 അടിയിലെത്തിയാൽ മൂന്നാമത്തെ ജാഗ്രത നിർദ്ദേശം നൽകി ഷട്ടറുകൾ തുറക്കും.
പെരിയാറിന്റെ ഇരുകരകളിലുമുള്ളവരെ മാറ്റിപ്പാർപ്പിക്കാൻ കെട്ടിടങ്ങൾ കണ്ടെത്താനും നിർദ്ദേശം നൽകി.