ഫിഫക്ക് മുന്‍പേ കാസര്‍കോട് പാലക്കുന്നിലെ മുഹമ്മദ് നാസിമിന്റെ സ്റ്റാമ്പ് ശേഖരത്തിലേക്ക് ഫിഫ സ്റ്റാമ്പുകള്‍ എത്തി
പാലക്കുന്ന് : ഫിഫ ലോകകപ്പ് ഖത്തറിൽ ആരംഭിക്കാൻ മാസങ്ങൾ
ബാക്കിയിരിക്കെ, അതിന് മുന്നോടിയായി ഫിഫ കമ്മിറ്റിയിറക്കുന്ന സ്റ്റാമ്പുകൾ പാലക്കുന്നിലെത്തി. പാലക്കുന്ന് തിരുവക്കോളിയിലെ മുംതാസ് മഹലിലെ നാസർ പട്ടേലിന്റെയും ഫരീദയുടെയും മകൻ മുഹമ്മദ് നാസിമിന്റെ സ്റ്റാമ്പ് ശേഖരത്തിലേക്ക് ഇളയച്ഛൻ നിസ്താർ പട്ടേലാണ് ഖത്തറിൽ നിന്ന് ഇവ സമ്മാനമായി അയച്ച നൽകിയത്. ഫിഫ ലോകകപ്പ് മത്സരം നടക്കുന്ന അഹമ്മദ് ബിൻ, റോസ് അബു അബൌദ്, സ്റ്റേറ്റ് ഓഫ് ഖത്തർ, അൽ ജനാബ്, ഖലീഫ ഇന്റർനാഷണൽ, അൽ തുമാമ , ലുശാൽ, എജുക്കേഷൻ സിറ്റി എന്നീ സ്റ്റേഡിയങ്ങളുടെ ഓർമയ്ക്കായാണ് 3.50 റിയാൽ വിലയുള്ള സ്റ്റാമ്പുകൾ സ്റ്റേറ്റ് ഓഫ് ഖത്തർ ഇറക്കുന്നത്. വിപുലമായ സ്റ്റാമ്പ് -നാണ്യ ശേഖരം നാസിമിന്റെ പക്കലുണ്ട്.2017 ഒളിമ്പിക്സിന് മുന്നോടിയായി അതിന്റെ ഓർമയ്ക്കായി ലണ്ടനിൽ നിന്ന് ഇറക്കിയ നാണയം ആദ്യം നാട്ടിലെത്തിച്ച് വാർത്തകളിൽ ഇടം നേടിയ നാസിം ഇപ്പോൾ ബംഗളൂർ ബ്രോഡ്കോമിൽ ജോലി ചെയ്യുന്നു. സഹോദരങ്ങളായ നസീഫും നിദയും നാണയ, സ്റ്റാമ്പ് ശേഖരത്തിൽ നാസിമിനെ സഹായിക്കുന്നു