നാട്ടുകാരും സ്വകാര്യ ബസ്സ് ജീവനക്കാരും കൈകോര്ത്തുകൊടവലം -എടമുണ്ട റോഡിനെ ശുചീകരിച്ചു
കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്: കാട് പടർന്ന് വാഹനഗതാഗതം ദുഷ്ക്കരമായിരുന്ന റോഡിൻ്റെ ഇരുവശങ്ങളും വൃത്തിയാക്കാൻ കൊടവലം ദേവി ക്ലബ്ബ് പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.
ഞായറാഴ്ച്ച രാവിലെ മുതൽ കോവിഡ് ചട്ടങ്ങൾ പാലിച്ച് കൊണ്ട് ശുചീകരണ പ്രവർത്തനം നടത്തി.
നാട്ടുകാരുടെ പൂർണ്ണ സഹകരണത്തോടെയാണ് ശുചീകരണം നടന്നത്.
കൊടവലം റൂട്ടിൽ സർവ്വീസ് നടത്തുന്ന ശ്രീലകം ബസ്സിലെ മുഴുവൻ ജീവനക്കാരും ശുചീകരണ പ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങി. പത്ത് വർഷമായി മുടങ്ങാതെ റോഡ് ശുചീകരണം ദേവി ക്ലബ് പ്രവർത്തകര്യം ശ്രീലകം ബസ്സ് ജീവനക്കാരും ഒത്ത് ചേർന്ന് നടത്താറുണ്ടെന്ന്
ദേവി ക്ലബ് പ്രസിഡൻറ് മണിനിട്ടൂർ പറഞ്ഞു.
കാട് വെട്ട് യന്ത്രങ്ങളും മറ്റും ശുചീകരണത്തിന് ഉപയോഗിച്ചിരുന്നു.
പ്രവർത്തനങ്ങൾക്ക് ക്ലബ് ഭാരവാഹികളായ പി.ഹരിപ്രസാദ്, മണിനിട്ടുർ ,പി.സതീശൻ, കെ.സത്യൻ, സി.മുരളീധരൻ, കെ.ഹരികൃഷ്ണൻ, കെ.രഘുനാഥൻ, സന്ദീപ്, എൻ സുധാകരൻ, ഇ വിഷ്ണു, ശ്രീലകം ബസ്സ് ജീവനക്കാരായ സുരേഷ്, ദേവരാജൻ ,മനു പ്രസാദ് എന്നിവർ നേതൃത്വം നൽകി.