കാസര്‍കോട് ഉപ്പള രാജധാനി ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച സെക്യൂരിറ്റിയെ കെട്ടിയിട്ട് 15 കിലോ വെള്ളിയും 68 വാച്ചും 4 ലക്ഷം രൂപയും
കാസര്‍കോട് /ഉപ്പള: കാസര്‍കോട് ജില്ലയില്‍ ഉപ്പളയില്‍ അഷറഫ് രാജധാനിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചുവരുന്നു രാജധാനി ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച . അര്‍ദ്ധ രാത്രി രണ്ടുമണിയോടെ കൂടിയാണ് കവര്‍ച്ച ഉണ്ടായത്. കാവല്‍ക്കാരനായ അബ്ദുള്ളയെ കെട്ടിയിട്ട് മര്‍ദ്ദിച്ചവശനാക്കി അതിനുശേഷം പൂട്ടു പൊളിച്ചാണ് മോഷ്ടാക്കള്‍ ജ്വല്ലറിക്ക് അകത്തുകടന്നത്. തുടര്‍ന്ന് 15 കിലോ വെള്ളിയും 64 ബ്രാന്‍ഡഡ് വാച്ചുകളും നാലര ലക്ഷം രൂപയും കവര്‍ന്നു. സ്വര്‍ണാഭരണം സൂക്ഷിച്ചിരുന്ന സേഫ് പൊളിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വിവരമറിഞ്ഞ് കാസര്‍കോട് ഡിവൈഎസ്പി പി ബാലകൃഷ്ണന് നായര്‍ സംഭവസ്ഥലത്തെത്തി യിട്ടുണ്ട്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ കാവല്ക്കാരന് അബ്ദുള്ളയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് ഡിവൈഎസ്പി ഉറപ്പുനല്‍കി നല്കി. കഴിഞ്ഞദിവസം കാഞ്ഞങ്ങാട് വാഹനത്തില്‍ ഇരുമ്പു കയര്‍ കെട്ടി വലിച്ചു കടയുടെ ഷട്ടര്‍ ഇളക്കി 15 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നിരുന്നു. ഇതിലെ പ്രതികളെ 24 മണിക്കൂര്‍ തികയുന്നതിനു മുമ്പേ വിദ്യാനഗര്‍ ഐ പി മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയിരുന്നു