ചെറുവത്തൂര്മടക്കരയിലെ കൃതിമ ദ്വീപില്‍ ടൂറിസം വകുപ്പിന്റെ മിയാവാക്കി പദ്ധതിക്ക്തുടക്കമായി
ചെറുവത്തൂര്‍: മടക്കരയിലെ കൃതിമ ദ്വീപില്‍ ടൂറിസം വകുപ്പ് നട പ്പാക്കുന്ന ‘ മിയാവാക്കി ‘ പദ്ധതിക്ക് തുടക്കമായി . ജില്ലയില്‍ ഏറെ ടൂറിസം സാധ്യതയുള്ള മടക്കര യിലെ കൃതിമ ദ്വീപില്‍ പ്രാദേശിക ആവാസ വ്യവസ്ഥയില്‍ വളരുന്ന വലുതും ചെറുതുമായ മരങ്ങളുടെ വൈവിധ്യമേറിയ ശേഖരം സൃഷ്ടിക്കുകയാണു മിയാവാക്കി പദ്ധതി കൊണ്ടു ലക്ഷ്യമിടുന്നത് . അത്തി , പേരാല്‍ , മുള്ളുമുരുക്ക് , കാത്തിര . മഞ്ചാടി കുന്നിമണി , നെല്ലി , നീര്‍മാതളം, അരയാല്‍ , പ വരള് , മാവ് , പ്ലാവ് , കണിക്കൊന്ന രാമച്ചം പതിവം , ചാമ്പ , കരിങ്ങാലി , കൊക്കോ ഏഴിലംപാല , ഇലഞ്ഞി , ഇലവ് തുടങ്ങി നൂറിനങ്ങളി ലായി ആയിരത്തിയിരുന്നുറോളം വക്ഷകളാണു പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിക്കുന്നത് . കൃതിമ ദ്വീപിലെ 7 സെന്റ് സ്ഥലത്താണു ഈ ചെറുവനം സൃഷ്ടിക്കുന്നത് പദ്ധതിയുടെ ഉദ്ഘാടനം എം രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് സി വി പ്രമീള, ഗ്രാമ പഞ്ചായത്തംഗം രമണി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ തോമസ് ആന്റണി, ഡി ടി പി സി സെക്രട്ടറി ബിജു രാഘവ് എന്നിവര്‍ പങ്കെടുത്തു.
ഒരു സ്ക്വയര്‍ മീറ്ററില്‍ 110 കിലോയോളം ജൈവവളങ്ങള്‍( ആട്ടിന്കാഷ്ടം, ചകിരിചോറ്, ചാണകം, ഉമി) ചേര്‍ത്തു കൊടുത്തു 4 മരത്തൈകള്‍ നടുകയും സൂര്യപ്രകാശം കിട്ടാന്‍ വേണ്ടി ഈ തൈകള്‍ മത്സരിച്ച് വളരുകയും ചെയ്യുന്നു. പത്തുവര്‍ഷംകൊണ്ട് 30 വര്‍ഷത്തെയും 30 വര്‍ഷംകൊണ്ട് 100 വര്‍ഷത്തെയും വളര്‍ച്ചയെത്തി ഒരു നിബിഡവനമായി മാറും എന്നതാണ് മിയാവാക്കി മാതൃകാവനത്തിന്റെ പ്രത്യേകത.