ദലിത് യുവാവിനും പിതാവിനും ക്രൂരമർദനം,; ജാതി അധിക്ഷേപം നടത്തി മൂത്രം കുടിപ്പിച്ചു
ന്യൂഡൽഹി: രാജസ്ഥാനിൽ ദലിത് യുവാവിനും പിതാവും ക്രൂരമർദനം. ഇരുവരെയും 15ഓളം പേർ ചേർന്ന് ക്രൂരമായി മർദിച്ച് മൂത്രം കുടിപ്പിക്കുകയായിരുന്നു.
രാജസ്ഥാനിലെ ബാർമറിലാണ് സംഭവം. യുവാവിനും പിതാവിനും നേരെ ജാതി അധിക്ഷേപങ്ങൾ നടത്തിയ ശേഷമായിരുന്നു മർദനം. ഗോഹഡ് കാ താല വില്ലേജിൽ പലവ്യജ്ഞനങ്ങൾ വാങ്ങാനെത്തിയതായിരുന്നു രായ്ചന്ദ് േമഗ്വാളും മകൻ രമേശും. അവിടെവെച്ച് 15ഓളം പേർ ഇരുവരെയും മർദിച്ചശേഷം രായ്ചന്ദിനെ മൂത്രം കുടിപ്പിക്കുകയുമായിരുന്നു. ജാതിപ്പേര് വിളിച്ചായിരുന്നു മർദനം.
രായ്ചന്ദിെൻറ തലക്ക് അടിച്ചു. കൂടാതെ ഒരു പല്ല് പോകുകയും ചെയ്തു. രമേശിെൻറ കാല് ഒടിഞ്ഞു. ഒരു കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.
തുടർന്ന് ഇരുവരും സമീപത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പിന്നീട് വിദഗ്ധ ചികിത്സക്കായി ബാർമർ സർക്കാർ മെഡിക്കൽ കോളജിലേക്ക് ഇരുവരെയും മാറ്റി.
രായ്ചന്ദിെൻറയും രേമശിെൻറയും പരാതിയിൽ പൊലീസ് കേസെടുത്തു. ഖേദ് സിങ്ങാണ് മുഖ്യപ്രതിയെന്നും ഇരുവരും മൊഴിനൽകി. ഇരുകൂട്ടരും തമ്മിലുള്ള പഴയ വഴക്കാണ് അക്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.