ആദ്യ ഡോസ് വാക്സിന് സ്വീകരിക്കുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി
കാസര്‍കോട്:ആദ്യ ഡോസ് വാക്സിൻ സ്വീകരിക്കുന്നവർക്ക് കോ വിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി* .ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് വാക്സിനേഷൻ നൽകും. അല്ലെങ്കിൽ വാക്സിനേഷൻ ക്യാമ്പിൽ ആൻ്റിജൻ പരിശോധനയ്ക്ക് സൗകര്യം ഒരുക്കും.ഡി കാറ്റഗറിയിലുള്ള പഞ്ചായത്തുകളിൽ സഞ്ചരിക്കുന്ന പരിശോധന കേന്ദ്രങ്ങൾ സജ്ജമാക്കും.
പ്രതിരോധ നടപടികൾ കർശനമാക്കാൻ പോലീസിനും സെക്ടറൽ മജിസ്ട്രേട്ടുമാർക്കും നിർദ്ദേശം നൽകി.
ജില്ലയിൽ കോവിഡ് പരിശോധന ശക്തമാക്കും. തദ്ദേശഭരണ സ്ഥാപനതലത്തിൽ വാക്സിനേഷൻ ഊർജിതമാക്കും. താഴെത്തട്ടിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കർശനമായി നടപ്പാക്കും
ജില്ലയുടെ ചുമതലയുള്ള തുറമുഖം, പുരാരേഖ ,പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിൻ്റെ അധ്യക്ഷതയിൽ ഓൺലൈനിൽ ചേർന്ന യോഗത്തിലാണ് തീരുമാനം..കർണാടക ഉൾപ്പടെയുള്ള ഇതര സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വാക്സിനേഷന് മുൻഗണന നൽകണമെന്നും തീരുമാനിച്ചു.
ഡി കാറ്റഗറിയിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ മൊബൈൽ യൂനിറ്റുകൾ ഉപയോഗിച്ച് കോ വിഡ് പരിശോധന നടത്തും.
ആദ്യ ഡോസ് വാക്സിനേഷന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ബാധകമാക്കും.സർക്കാർ ജീവനക്കാർ ‘പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന വിഭാഗങ്ങൾ, കച്ചവടക്കാർ പൊതുഗതാഗതത്തിലെ ജീവനക്കാർ തുടങ്ങിയവർ രണ്ടു മാസത്തിൽ ഒരു തവണ കോവിഡ് പരിശോധന നടത്തണമെന്നും തീരുമാനിച്ചു. ജില്ലയിൽ കോവിഡ് പ്രതിസന്ധി നേരിടാൻ ആവശ്യമായ നടപടികൾ ജനപ്രതിനിധികൾ നിർദ്ദേശിച്ചു. ടി പി ആർ കൂടുന്നത് ടെസ്റ്റ് കുറവായതുകൊണ്ടാണെന്ന് വിലയിരുത്തി ജനസംഖ്യാനുപാതികമായി തദ്ദേശഭരണ തലത്തിൽ എല്ലാവർക്കും വാക്സിൻ കൊടുക്കുന്നതിന്
നടപടിയുണ്ടാകണമെ ന്നും നിർദ്ദേശിച്ചു
രാജ് മോഹൻ ഉണ്ണിത്താൻ എം പി എം എൽ എ മാരായ ഇ.ചന്ദ്രശേഖരൻ എം.രാജഗോപാലൻ അഡ്വ.സി.എച്ച്.കുഞ്ഞമ്പു, എൻ എ നെല്ലിക്കുന്ന്, എ കെ എം അഷറഫ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ സംസാരിച്ചു. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് ‘ ജില്ലയുടെ ചുമതലയുള്ള സ്പെഷ്യൽ ഓഫീസർ പി.ബി.നൂഹ് എന്നിവർ ജില്ലയിൽ നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിശദീകരിച്ചു.
എ ഡി എം എ കെ രാമേന്ദ്രൻ സബ് കളക്ടർ ഡി ആർ മേഘശ്രീ ആർ ഡി ഒ അതുൽ സ്വാമിനാഥ് ഡി എം ഒ കെ ആർ രാജൻ ഡി ഡി ഇ കെ വി പുഷ്പ എ എസ് പി ഹരിശ്ചന്ദ്ര നായിക് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.