കാസര്‍കോട് സീതാംഗോളി മുഗുവിൽ ജ്യേഷ്ഠന്റെ കുത്തേറ്റ് അനുജന് മരിച്ചു
കാസര്‍കോട് :കുമ്പള സീതാംഗോളി മുഗുവില്‍ ജേഷ്ഠന്റെ കുത്തേറ്റ് അനിയന് മരിച്ചു.വാക്കുതര്‍ക്കത്തിനൊടുവില്‍ ജേഷ്ഠന് അനുജനെ കുത്തിവീഴ്ത്തുകയായിരുന്നുവെന്നാണ് വിവരം.
അബ്ദുള്ള മുസ്ലിയാരുടെ മകന് നിസാര്‍ (35) ആണ് മരിച്ചത്. സഹോദരന് റഫീഖ് സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ടു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.