സീരിയൽ നടിയെ പീഡിപ്പിച്ച കേസ്, മേക്കപ്പ്മാന്റെ ജാമ്യാപേക്ഷ തൃശൂർ ജില്ലാ കോടതി തള്ളി, പ്രതി പ്രശസ്ത താരങ്ങളുടെ മേക്കപ്പ്മാൻ
തൃശൂർ : ടി.വി. സീരിയലുകളിൽ കൂടുതൽ അവസരം ശരിയാക്കി നൽകാമെന്നും, വിവാഹം ചെയ്യാമെന്നും പ്രലോഭിപ്പിച്ച് ഹോട്ടൽ മുറിയിൽ കൊണ്ടുപോയി സീരിയൽ നടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ കൊടകര സ്വദേശി സിജിന്റെ ജാമ്യാപേക്ഷ തൃശൂർ ജില്ലാ സെഷൻസ് ജഡ്ജ് ഡി. അജിത് കുമാർ തള്ളി. കഴിഞ്ഞ ജനുവരിയിലും മാർച്ചിലുമായിരുന്നു സംഭവം. സീരിയലുകളിൽ പ്രധാന താരങ്ങളുടെ മേക്കപ്പ്മാനായി ജോലി ചെയ്യുന്ന പ്രതി വിവാഹവാഗ്ദാനം നൽകിയും തന്റെ സീരിയൽ ബന്ധം ഉപയോഗിച്ച് കൂടുതൽ അവസരം വാങ്ങിത്തരാമെന്നും പറഞ്ഞ് സീരിയൽ നടിയായ യുവതിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പ്രതിക്കെതിരെയുള്ള ആരോപണം.