ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ജവാന് വീരമൃത്യൂ; രണ്ട് ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യൂ. രണ്ട് ഭീകരരെയും വധിച്ചു. പൂഞ്ച് ജില്ലയില്‍ വെള്ളിയാഴ്ചയുണ്ടായ ഏറ്റുമുട്ടലിലാണ് സിപോയ് ആയ കൃഷ്ണ വൈദ്യ വീരമൃത്യൂ വരിച്ചത്. 16ാം ബറ്റാലിയനായ വൈറ്റ് നൈറ്റ് കോര്‍പിലെ അംഗമായിരുന്നു.
ബന്ദിപോറ ജില്ലയിലെ സംബ്ലാര് മേഖലയില്‍ ശനിയാഴ്ചയുണ്ടായ ഏറ്റുമുട്ടലിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. ഷോക്ബാബ വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്.