തുളു ഭാഷാ പൈതൃകം നിലനിര്‍ത്താന്‍ സാംസ്കാരിക വകുപ്പ് മുന്‍കൈയ്യെടുക്കും:മന്ത്രി സജി ചെറിയാന്
കാസര്‍കോട്:കാസർകോട് :തുളു ഭാഷയെയും സംസ്കാരത്തെയും, നാടന്‍ കലകളെയും സാഹിത്യത്തെയും പരിപോഷിപ്പിക്കാനും തുളുത്തനിമയെ സാംസ്കാരിക മണ്ഡലത്തിന്റെമുഖ്യധാരയിൽ എത്തിക്കാനും സാംസ്കാരിക വകുപ്പിന്റെ എല്ലാ വിധ സഹായങ്ങളും ഉണ്ടാവുമെന്ന്സംസ്ഥാന സാംസ്കാരിക -തുറമുഖ വകുപ്പ് മന്ത്രി സജി ചെറിയാൻ.ഇന്ന് കാസർകോട് എത്തിയ മന്ത്രി ഗസ്റ്റ്ഹൗസില്‍ തുളു അക്കാദമി ഭാരവാഹികളോട് സംസാരിക്കുകയായിരുന്നു ഉദുമ എം.എല്‍.എ. സി.എച്ച്. കുഞ്ഞമ്പു ഈ ഭാഷയും സംസ്കാരവും നിലനിര്‍ത്തേണ്ട
ആവശ്യകത മന്ത്രിയെ ധരിപ്പിച്ചു.കേരള തുളു അക്കാദമി ചെയര്മാന് ഉമേഷ് എം. സാലിയാന്‍ മന്ത്രിയോട് തുളു അക്കാദമിയുടെ ഭാവി പരിപാടികളെ കുറിച്ച് വിശദീകരിച്ചു.അക്കാദമിയുടെ തുളു പ്രസിദ്ധീകരണങ്ങൾ ചെയർമാൻ മന്ത്രിക്ക് നല്കി.മഞ്ചേശ്വരത്തെ തുളു സാംസ്കാരിക ഗവേഷണ കേന്ദ്ര മ്യൂസിയം നിര്‍മാണത്തിന് ഫണ്ട് അനുവദിക്ക
ണമെന്നും അഭ്യര്‍ത്ഥിച്ചു. അക്കാദമി മെമ്പര്‍ ബാലകൃഷ്ണ ഷെട്ടിഗാര്‍, സെക്രട്ടറി പ്രദീപ് കുമാര്‍ തുടങ്ങിയവരും
സന്നിഹിതരായിരുന്നു.