അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് കേരള കാഞ്ഞങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യക്കിറ്റ് സഹായവിതരണം നടന്നു.
കാഞ്ഞങ്ങാട്: കോവിഡ് പ്രതിസന്ധിമൂലം പ്രയാസമനുഭവിക്കുന്ന ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളികളെ സഹായിക്കുന്നതിനുവേണ്ടിഅസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്കേരള കാഞ്ഞങ്ങാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽഭക്ഷ്യക്കിറ്റ് സഹായ വിതരണം നടന്നു.
മാസ്ക്,സാനിറ്റൈസർ, അരി,പഞ്ചസാര ചായപ്പൊടി, കറി പൗഡറുകൾ തുടങ്ങി പതിമൂന്നോളം ഇ നങ്ങളടങ്ങിയ 180 കിറ്റുകൾ ആണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അംഗങ്ങൾക്ക് വിതരണം നടത്തിയത്. യൂണിറ്റ് പ്രസിഡണ്ട് രതീഷ് മടിക്കൈയുടെ അധ്യക്ഷതയിൽ മുതിർന്ന അംഗം ടി. വി നാരായണ മാരാർ കിറ്റ് വിതരണ ഉദ്ഘാടനം നിർവഹിച്ചു. മുൻ ജില്ലാ സെക്രട്ടറി കെ. കൃഷ്ണൻ,യൂണിറ്റ് സെക്രട്ടറി വിനോദ് കുമാർ മീത്തൽ, യൂണിറ്റ് ട്രഷറർ മഹേഷ് റാവു,യൂണിറ്റ് വൈസ് പ്രസിഡണ്ട് പ്രേംകുമാർ, യൂണിറ്റ് ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് ആവിക്കര എന്നിവർ സംസാരിച്ചു.