സംഘര്‍ഷത്തില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക്കന് മരിച്ചു
കുറവിലങ്ങാട്: സംഘര്‍ഷത്തിനിടെ വെട്ടേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.മരങ്ങാട്ടുപിള്ളി കണ്ണഞ്ചിറ കോളനിയില്‍ കണ്ണഞ്ചിറ വര്‍ക്കിയുടെ മകന് ജോസ് ഏലിയാസ്(അനി-50) ആണ് മരിച്ചത്.സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇരു വിഭാഗത്തില്പ്പെട്ടഅയല്വാസികളുംസുഹൃത്തുക്കളുമായ തോമസ് ചാക്കോ (52) സഹോദരന് സാബു, ടോമി മരിച്ച ജോസിന്റെ മക്കളായ അമല്‍ (21) ആല്ബിന് (24 )എന്നിവര്‍ റിമാന്റിലാണ്.ജോസ് മരിച്ച സംഭവത്തില്‍ തോമസ് ചാക്കോ (52) സഹോദരന് സാബു. അയല്‍വാസി ടോമി എന്നിവരുടെ പേരില്‍ പോലീസ് കേസ് എടുത്തു. കഴിഞ്ഞ ജൂണ്‍ 26ന് രാത്രിയിലായിരുന്നു സംഘര്‍ഷത്തിനിടയാക്കിയ സംഭവം.മരിച്ച ജോസിന്റെ മകന് അമലുമായി തോമസും സഹോദരന് സാബുവും മരങ്ങാട്ടുപിള്ളി ടൗണില്‍ വച്ച് തൊഴില്‍ തര്‍ക്കം ഉണ്ടായി.താല്ക്കാലികമായിപ്രശ്നംപരിഹരിച്ചുവെങ്കിലും രാത്രില് വീണ്ടും അമലും സഹോദരന് ആല്‍ബിയും പിതാവ് ജോസും തോമസ് ചാക്കോയും സഹോദരന് സാബുവുമായി വീണ്ടും തര്‍ക്കവും അടിപിടിയുമുണ്ടായി. ഇതേ തുടര്‍ന്നാണ് ജോസിന് വെട്ടേറ്റത്.തലയുടെ പിന്നില്‍ ആഴത്തില്‍ മുറിവേറ്റ ജോസ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നലെ മരണമടയുകയായിരുന്നു.സംഘര്‍ഷത്തില്‍ ജോസിന്റെ ഭാര്യ ഷൈലക്കും പരിക്കേറ്റിരുന്നു. സംഭവവത്തില്‍ മരങ്ങാട്ടുപിള്ളി പോലീസിന്റെ നേതൃത്വത്തില്‍ കൂടുതല്‍ അനേ്വഷണം നടന്നു വരുകയാണ്. റിമാന്റിലുള്ള പ്രതികളെ കസ്റ്റഡില്‍ വാങ്ങി കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് പറഞ്ഞു.സംഭവത്തില്‍ കൂടുതല്ആളുകള് ഉള്‍പ്പെട്ടിട്ടുള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായി പോലീസ് പറഞ്ഞു.