ജീവിതം തിരിച്ചുപിടിക്കാന്രതീഷ് കാരുണ്യമതികളുടെ കനിവുതേടുന്നു
ബേഡകം: ഒരു കുടുംബത്തിൻ്റെ അത്താണിയായ യുവാവ് ജീവിതത്തിലേക്ക് തിരിച്ചു വരാൻ കാരുണ്യമതികളുടെ കനിവുതേടുന്നു.
കുണ്ടംകുഴി മാണിക്കല്ല് തൊട്ടിയിൽ കൃഷ്ണൻ മണിയാണിയുടെ മകൻ രതീഷ് പി. അർബുദരോഗം ബാധിച്ച് ..കൊച്ചിയിലെ ലേക് ഷോർ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.തലശ്ശേരി ആർ സി. സി യിലെ ചികിത്സയ്ക്കു ശേഷമാണ് ലേക്ക് ഷോർ ആശുപത്രിയിലേക്ക് മാറ്റിയത്. ഈ കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമാണ് ചികിത്സാ ചെലവുകൾ. സുമനസ്സുകളുടെ കാരുണ്യം കാത്ത് കഴിയുകയാണ് ഈ കുടുംബം. ഒരു തുകയും ചെറുതുമല്ല വല്ലതുമല്ല നമ്മളാൽ കഴിയുന്ന ഒരിറ്റു സഹായം ഈ സഹോദരനായി മാറ്റിവെക്കാം നമുക്ക്…………………. അക്കൗണ്ട് നമ്പർ 40 63 01 01 01 90 69. IFSC CODE KLGB0040630. KERALA GRAMIN BANK KUNDAMKUZHI. MOB.9656757971. 9048962306