മഞ്ചേശ്വരം തുറമുഖം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു
കാസർകോട്: മഞ്ചേശ്വരം തുറമുഖം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു.. രാജ് മോഹൻ ഉണ്ണിത്താൻ എം പി
എം എൽ എ .മാരായ എ കെ എം അഷറഫ് അഡ്വ.സി എച്ച്.കുഞ്ഞമ്പു ഹാർബർ എഞ്ചിനിയറിംഗ് വകുപ്പ് ചീഫ് എൻജിനീയർ ജോമോൻ ജോർജ് സൂപ്രണ്ടിംഗ് എഞ്ചിനീയർ കുഞ്ഞിമൂസ പറവത്ത് തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ജില്ലയിലെ തീരമേഖലയുടെ സമഗ്ര വികസന പ്രവർത്തനങ്ങൾക്ക് ഇടതു സർക്കാർ പരമാവധി പരിഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു.കടൽക്ഷോഭത്തിൽ വീടുകൾ തകർന്ന മുസോഡി കടപ്പുറവും മന്ത്രി സന്ദർശിച്ചു.നാശനഷ്ടം സംഭവിച്ചവർക്ക് അർഹമായതെല്ലാം അവദിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.