യുവതികളെ വലയിലാക്കി നഗ്ന വീഡിയോകളും ഫോട്ടോകളും സ്വന്തമാക്കും,വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തും; 21കാരൻ പൊലീസ് പിടിയിൽ
ന്യൂഡൽഹി: ഓൺലൈൻ വഴി വിദേശ രാജ്യങ്ങളിലെ യുവതികളോട് സൗഹൃദം സ്ഥാപിച്ച ശേഷം ഭീഷണിപ്പെടുത്തിയ 21കാരൻ പിടിയിലായി. ഡൽഹി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓൺലൈൻ വഴി ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ യുവതികളോട് ഇയാൾ ചങ്ങാത്തം കൂടും. പിന്നെ പണത്തിന് പകരം ഇവരുടെ നഗ്ന വീഡിയോകളും ചിത്രങ്ങളും വാങ്ങും. പിന്നെയും ചിത്രങ്ങൾ നൽകിയില്ലെങ്കിൽ ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു യുവാവിന്റ പതിവ്.പ്രതിയായ ജതിൻ ഭരദ്വാജ് ‘ടോക് ലൈഫ്’ എന്ന ആപ്പുപയോഗിച്ച് സാമ്പത്തികമായി പിന്നിലുളള പെൺകുട്ടികളെയോ വിഷാദ രോഗം ബാധിച്ചവരെയോ ആണ് സ്ഥിരമായി ഭീഷണിപ്പെടുത്തിയിരുന്നത്. പതിനഞ്ചിലധികം പേരെ ഇയാൾ ഇങ്ങനെ ഭീഷണിപ്പെടുത്തിയിരുന്നതിന് തെളിവ് ലഭിച്ചു. ഒരു ഇന്തോനേഷ്യൻ യുവതി നൽകിയ പരാതിയിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്.ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയ പ്രതിയുടെ കോൾ റിക്കാഡ് പരിശോധിച്ച് ഇയാളെ പിടികൂടുകയായിരുന്നെന്ന് ഡെപ്യൂട്ടി കമ്മീഷണർ ആർ.സത്യസുന്ദരം അറിയിച്ചു. മറ്റാർക്കെങ്കിലും ഇയാൾക്കൊപ്പം സംഭവത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.