അയൽവാസിയുടെ തലക്കടിച്ചു; മൂന്ന് യുവാക്കൾ അറസ്റ്റിൽ
കുമളി: വീടിെൻറ ചുറ്റുമതിലിനു മുകളിൽ കയറിയിരുന്ന് ലഹരി ഉപയോഗിച്ചത് ചോദ്യം ചെയ്ത ഗൃഹനാഥനെ യുവാക്കൾ തലക്കടിച്ച് പരിക്കേൽപിച്ചു. ചക്കുപള്ളം സ്രാമ്പിക്കൽ പ്രകാശിനാണ് (33) പരിക്കേറ്റത്.
ഇയാളെ കട്ടപ്പന സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസികളായ കറുക കാലായിൽ ജിബിൻ കെ. ജോസ് (23), മടംപറമ്പിൽ നിബിൻ രാജൻ (20), വാളാംതൂർ സന്തോഷ് (22) എന്നിവരെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. പ്രകാശെൻറ വീടിെൻറയും വാഹനത്തിെൻറയും ചില്ലുകൾ എറിഞ്ഞുതകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പൊലീസ് പറഞ്ഞു. പ്രതികളെ റിമാൻഡ് ചെയ്തു.