കാഞ്ഞങ്ങാട്ട് വീണ്ടും കവർച്ച
ആലാമിപളളിയിലെ നീതി മെഡിക്കൽ സ്റ്റോറിലും നഗരത്തിലെ മൊബൈൽ കടയിലും കവർച്ച
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തിൽ കവർച്ചകൾ പെരുകുന്നു ഒരാഴ്ച്ചക്കുള്ളിൽ കാഞ്ഞങ്ങാട് രണ്ടാമതാണ് കവർച്ച നടക്കുന്നത്. ആലാമിപ്പള്ളിയിലെ നീതി മെഡിക്കൽ സ്റ്റോറിലും കാഞ്ഞങ്ങാട് നഗരത്തിലെ നയാബസാർ കോംപ്ലക്സിലെ മജസ്റ്റിക് മൊബൈൽ കടയിലുമാണ് ഇന്നലെ രാത്രി കവർച്ച നടന്നത്. നീതി മെഡിക്കൽ സ്വറ്റോറിൽ നിന്നും 70000 രൂപയും,മൊബൈൽ കടയിൽ നിന്ന് നിരവധി ഫോണുകളും പ്രൊജക്ടർ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങരും നഷ്ടമായിട്ടുണ്ടെന്നാണ് പ്രാഥമികവിവരം മടിക്കൈ കാഞ്ഞിരപ്പൊയിൽ സ്വദേശി അബ്ദുൾ സത്താ റിറേതാണ് കവർച്ച നടന്ന മൊബൈൽ കട’ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് സത്താർ പറഞ്ഞു. ഹൊസ്ദുർഗ് പോലീസ് അന്വേഷണമാരംഭിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി കാഞ്ഞങ്ങാട് മോഷണ പരമ്പര തന്നെ നടന്നിരുന്നു. അതിലെ രണ്ടു പ്രതികൾ ഇന്നലെ അറസ്റ്റിലായിരുന്നു. അതിനുപിന്നാലെ ഇന്നലെ വീണ്ടും കവർച്ചാ പരമ്പര നടന്നത് പോലീസിന് തലവേദനയായി.