അര്ജുന് ആയങ്കിയുടെ സുഹൃത്ത് വാഹനാപകടത്തില്‍ മരിച്ചു
കണ്ണൂർ: അഴീക്കോട് വാഹനാപകടത്തിൽ യുവാവ് മരിച്ചു. അർജുൻ ആയങ്കിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായ മൂന്നുനിരത്തു സ്വദേശി റമീസ് ആണ് മരിച്ചത്. ഇയാളുടെ വീട്ടിൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.
ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. റമീസ് സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ റമീസ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു രാവിലെയാണ് മരിച്ചത്.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അര്ജുന് ആയങ്കിയെ റമീസ് സഹായിച്ചോ എന്നതില്‍ കൃത്യമായ തെളിവുകള്‍ കസ്റ്റംസിന് ലഭിച്ചിട്ടില്ല. റമീസിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ നിഗമനം.