അങ്കമാലി : അങ്കമാലി ദേശീയപാതയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. ഓട്ടോറിക്ഷ യാത്രക്കാരായ മൂന്ന് സ്ത്രീകളും ഡ്രൈവറുമാണ് മരിച്ചത്. മാന്തറ കിടങ്ങേൻ മത്തായിയുടെ ഭാര്യ മേരി(65), അങ്കമാലി കല്ലുപാലം പാറയ്ക്ക പരേതനായ ജോർജിന്റെ ഭാര്യ മേരി(58), റോസി തോമസ്(50), ഓട്ടോ ഡ്രൈവർ മങ്ങാട്ടുകര പറങ്ങാട്ടുപറമ്പിൽ ജോസഫ്(58) എന്നിവരാണ് മരിച്ചത്. ഇവർ അങ്കമാലി ബസലിക്ക പള്ളിയിൽ പോയി മടങ്ങുമ്പോൾ അങ്കമാലി‐കാലടി‐പെരുമ്പാവൂർ റൂട്ടിലോടുന്ന ഏയ്ഞ്ചൽ എന്ന സ്വകാര്യബസ് ഇടിക്കുകയായിരുന്നു.
രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഫോക്കസ് റോഡില്‍നിന്ന് ദേശീയപാതയിലേക്ക് കയറിവന്ന ഓട്ടോറിക്ഷയില്‍ ബസ് സ്റ്റാന്‍ഡില്‍നിന്ന് വരികയായിരുന്ന ബസ് ഇടിക്കുകയായിരുന്നു. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് അപകടത്തില്പ്പെട്ടവരെഓട്ടോറിക്ഷയിൽ നിന്ന് പുറത്തെടുത്തത്. മൃതദേഹം അങ്കമാലി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി