പെരിയ ഇരട്ടകൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാരെ ജില്ലാശുപത്രിയില് നിന്നും പിരിച്ച് വിട്ടു
കാസർകോട്: പെരിയ ഇരട്ട കൊലപാതക കേസിലെ മൂന്നു പ്രതികളുടെ ഭാര്യമാർക്ക് സി പിഎം നിർദ്ദേശപ്രകാരം കാ ഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ജോലി നൽകിയ നടപടി വിവാദ മായതോടെ മൂവരേയും പിരിച്ചുവിട്ടു.
മുഖ്യമന്ത്രിക്ക് നൽകിയ നി
വേദനത്തിന്റെ അ ടിസ്ഥാനത്തിൽ സിപിഎം ഭരിക്കു ന്ന കാസർകോട് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള കാഞ്ഞങ്ങാട് ജില്ല ആശുപത്രി യിൽ ശുചീകരണ വിഭാഗത്തി ലാണ് കൊലക്കേസിലെ ഒന്നു മുതൽ മൂന്നു വരെയുള്ള പ്ര തികളുടെ ഭാര്യമാർക്ക് നിയമനം നൽകിയത്.
യൂത്ത് കോൺഗ് ജില്ലാ കമ്മിറ്റിയു ടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയം ഉപ രോഗിക്കുകയും യൂത്ത് ലീഗും യൂത്ത് കോൺഗ്രസ് കാസർ കോട് വിദ്യാനഗറിലെ ജില്ലാ പ
ഞ്ചായത്തിലേക്ക് മാർച്ച് നട ത്തുകയും ചെയ്തിരുന്നു. കഴി. ഞ്ഞ മാസം 28ന് നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തിൽ യു ഡിഎഫ് നിയമനം സംബന്ധിച്ച് നൽകിയ നോട്ടീസ് ചർച്ച ക്കെടുക്കുകയും, ബ്ലോക്ക് പ ഞ്ചായത്ത് പ്രസിഡന്റുമാരുടെ വോട്ടോടെ പ്രമേയം തള്ളുകയും ചെയ്തിരുന്നു.
യുഡിഎഫിന് 11 വോട്ടും എൽഡിഎഫിനു 12 വോട്ടുകളു മാണ് ലഭിച്ചത്. സിപിഎമ്മിന്റെ തന്നെ പതിനായിരക്കണക്കിന് പ്രവർത്തകർ തൊഴിലില്ലാതെ അലയുമ്പോൾ കൊലക്കേസി ലെ പ്രതികകളുടെ ഭാര്യമാർക്ക്
പൊതുഖജനാവിൽ നിന്ന് ശമ്പളം നൽകി നിയമനം നൽകിയത് സിപിഎം പ്രവർത്തകരിലും പ്രതിഷേധത്തിനിടയാക്കിയിരുന്നു
ജില്ലാ പഞ്ചായത്ത് പ്രസി ഡണ്ട് ബേബി ബാലകൃഷ്ണൻ്റെ അടുത്ത ബന്ധുകൂടിയാണ് ശരത് ലാലിനെയും ‘കൃപേഷിനെയും കൊലപ്പെടു ത്തിയ കേസിലെ ഒന്നാം പ്രതി പീതാംബരന്റെ ഭാര്യ
രണ്ടാം പ്ര തിയുടെ ഭാര്യക്കും മൂന്നാം പ്രതിയുടെ ഭാര്യക്കുമാണ് നിയമ നം നൽകിയത്. പിരിച്ചുവിട്ട ഇവരിൽ രണ്ടു പോക്ക് സിപിഎം നിയന്ത്രണ ത്തിലുള്ള കാസർകോട് ഇ.കെ നായനാർ സഹകരണ ആശുപത്രിയിലും ഒരാൾക്ക് സിപിഎം നിയന്ത്രണത്തിലുള്ള കാഞ്ഞങ്ങാട്ടെ സഹകരണ ബാങ്കി ലുമാണ് നിയമനം നൽകിയത്
കേസിൽ സിബിഐ പിടിമു റുക്കിയതോടെ സിപിഎം നേ തത്വം തീർത്തും ആശങ്കയിലാണ് ബന്ധു നിയമന വിവാദ ത്തിൽ പാർട്ടിക്ക് നേരത്തെ ഏറ്റ തിരിച്ചടി ഭയന്നാണ് ജില്ലാ ആശുപത്രിയിലെ ജോലി യിൽ നിന്ന് ഇവരെ പിരിച്ചുവിട്ടത്. പക്ഷേ ഖജനാവിൽ നിന്ന് ഒന്നര മാസത്തിലധികം ശമ്പളം നൽ കി യ ത് തിരിച്ചുപിടിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.